തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ കുടുതൽ മുൻകരുതൽ നടപടികളുമായി കർണാടക സർക്കാർ. ഇതിന്റെഭാഗമായി കേരളത്തിലേക്കുളള യാത്രകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യം ഇല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടം നൽകുന്ന നിര്‍ദ്ദേശം. അതിര്‍ത്തികളിൽ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നതും കേരളത്തിൽ നിന്ന് വരുന്നതുമായ വാഹനങ്ങൾക്ക് നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്കുളള ബസുകൾ കർണാടക ഉദ്യോഗസ്ഥർ അതിർത്തിയിൽ തടയുകയാണ്. ഇനി സർവീസ് നടത്തരുതെന്ന് കർണാടക ഉദ്യോഗസ്ഥർ പറഞ്ഞതായി കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. ഗുണ്ടൽപേട്ട്, ബാവലി ചെക്പോസ്റ്റുകളിൽ ആണ് ബസുകൾ തടഞ്ഞത്.
അതേസമയം കേരളത്തിലേക്ക് അടിയന്തര സർവ്വീസുകൾ മാത്രം മതിയെന്നാണ് തമിഴ്‌നാട് സർക്കാരിൻറെ നിലപാട്. കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ നിർദേശമുണ്ട് . കോയമ്പത്തൂർ തേനി കന്യാകുമാരി ഉൾപ്പടെ അതിർത്തിയിൽ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടര്‍മാര്‍ക്കെല്ലാം ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ തടയാനാണ് നടപടിയെന്ന് വിശദീകരണം. കോയമ്പത്തൂരിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ ഇന്ന് വൈകിട്ട് അടയ്ക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു..