പാരീസ്: കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റിവെച്ചു. കഴിഞ്ഞ ദിവസമാണ് ഫെസ്റ്റിവലിന്റെ സംഘാടകർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രാൻസിലും രാജ്യാന്തര തലത്തിലുമുള്ള ആരോഗ്യ സാഹചര്യം പരിഗണിച്ചാണ് അധികൃതർ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ചലച്ചിത്രോത്സവം മേയ് 12 നും 23 നും ഇടയിലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
ജൂണിലോ ജൂലൈയിലോ ചലച്ചിത്രോത്സവം നടത്താൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊറോണയെ തുടർന്ന് ട്രിബിക്ക, എസ്.എക്‌സ്.എസ്.ഡബ്ല്യു, എഡിൻബർഗ് തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങൾ മാറ്റിവച്ചിരുന്നു.കാൻ മേള നടക്കുന്ന ഫ്രാൻസിൽ കോവിഡ് 19നെ തുടർന്ന് 108 മരണമാണ് റിപ്പോർട്ട് ചെയ്തത്.