corona

അമ്പലപ്പുഴ : രാജസ്ഥാനിലെ ഒരു ദേവാലയത്തിൽ പ്രാർത്ഥനയ്ക്ക് പോയി മടങ്ങിയെത്തിയ, പുന്നപ്ര സ്വദേശിയായ 21 കാരിയെ കൊറോണ സംശയത്തെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 10 ദിവസം മുമ്പാണ് യുവതി ചില ബന്ധുക്കളുമായി രാജസ്ഥാനിലേക്ക് പോയത്. ചൊവ്വാഴ്ചയോടെ നാട്ടിലെത്തിയ യുവതിക്ക് ശക്തമായ പനിയും തലവേദനയും തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കൊറോണ ഒ.പി യിൽ എത്തിച്ചു. തുടർന്ന് പ്രഥമ പരിശോധനയ്ക്ക് ശേഷം ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. യുവതിയിൽ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ആലപ്പുഴ മെഡി. ആശുപത്രിയിലെ വൈറോളജി ലാബിലേക്കും അയച്ചിരിക്കുകയാണ്.