ഒരുകാലത്ത് താൻ പിശാചിന്റെ വഴിയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം രജിത് കുമാർ രംഗത്ത്. ഷോയ്‌ക്കിടയിൽ കണ്ണിന് രോഗം വന്ന് വീർത്തതു തന്നെ കാരണം തനിക്ക് ഇമ്മ്യൂണിറ്റി പവർ കുറവായിരുന്നതുകൊണ്ടാണെന്നും, അത്തരത്തിൽ പിശാചിന്റെ ആളായിരുന്നപ്പോഴാണ് ശരീരത്തിലെ ഇമ്മ്യൂണിറ്റി നഷ്‌ടപ്പെട്ടതെന്ന് രജിത് പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.
ഡോ.രജിത് കുമാറിന്റെ വാക്കുകൾ-
'ബിഗ് ബോസ് ഷോയ്‌ക്കിടയിൽ എന്റെ കണ്ണ് നീരുവന്ന് വീങ്ങാൻ കാരണം അവർ തന്ന ഒരു മരുന്ന് അലർജി ആയതാണ്. എന്റെ രൂപം തന്നെ മാറി പോയി. മുഖമൊക്കെ വീർത്ത് വേറൊരു ലുക്കിലായി. അത് മരുന്ന് എന്റെ ശരീരത്തിൽ പിടിക്കാത്തതുെ കൊണ്ടാണ് അതിന് ഞാൻ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ പ്രോബ്ളമാണ്. ആ മരുന്ന് എന്റെ ബോഡിക്ക് അലർജിയായിരുന്നു. അക്കാര്യം ഞാൻ പറയുകതന്നെ വേണമായിരുന്നു. പക്ഷേ പറഞ്ഞില്ല. എന്റെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ കുറഞ്ഞതാണ്. കാരണം, പണ്ട് ഞാൻ പിശാചിന്റെ ആളായിരുന്നു. ഇപ്പോൾ ദൈവത്തിന്റെ ആളാണ്. പിശാചിന്റെ ആളായിരുന്നപ്പോൾ എന്റെ ഇമ്മ്യൂണിറ്റി പവർ പോയിരുന്നു, ഇപ്പോൾ ദൈവത്തിന്റെ ആളായപ്പോൾ ഇമ്മ്യൂണിറ്റി പവറും ശക്തിയൊക്കെ കിട്ടുന്നു'.