പാനൂർ: ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പാലത്തായി യു.പി സ്കൂൾ അധ്യാപകനുമായ കെ. പത്മരാജനെതിരെ ഉന്നയിക്കപ്പെട്ട പീഡനാരോപണം വസ്തുതാവിരുദ്ധമാണെന്ന് ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. സംഭവത്തിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നതായും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ചിലർ നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്നും അവർ അഭിപ്രായപ്പെട്ടു. സംഭവത്തെ കുറിച്ച് സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ഷിജിലാൽ അധ്യക്ഷത വഹിച്ചു. സി.കെ. കുഞ്ഞിക്കണ്ണൻ, വി.പി സുരേന്ദ്രൻ, വി.പി. പത്മനാഭൻ സംസാരിച്ചു.