ഈ കൊറോണക്കാലത്ത് ജനങ്ങൾക്ക് ഉപകാരമായി ഉഗ്രൻ ഓഫറുകളുമായി റിലയൻസ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദേതാവായ ജിയോ പ്രീപെയ്ഡ് പ്ളാനുകളിലാണ് ഡേറ്റാപരിധി ഉയർത്തിയിരിക്കുന്നത്. ജിയോ ഇതര സേവനങ്ങളിലേക്കുള്ള വോയ്സ് കാളിന്റെ പരിധിയും ഉയർത്തിയിട്ടുണ്ട്. ഇരട്ടി ഡേറ്റായും ഇതിനോടൊപ്പം ലഭിക്കുന്ന ആനുകൂല്യമാണ്.
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളെല്ലാം കണക്ടഡ് ആയിരിക്കുക എന്നത് പരിഗണിച്ചാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് ജിയോ വ്യക്തമാക്കി. പുതിയ 11,21,51,101 രൂപയ്ക്കുള്ള ഡാറ്റാ വൗച്ചറുകൾ പ്രകാരം യഥാക്രമം 800 എംബി, 2ജിബി, 6ജിബി, 12ജിബി എന്നിങ്ങനെ ഡേറ്റാ സേവനങ്ങൾ ലഭിക്കും. ഈ വൗച്ചറുകൾ വഴി ജിയോ ഇതര നമ്പരുകളിലേക്ക് 75, 200,500,1000 എന്നിങ്ങനെ മിനിറ്റുകൾ ജിയോ നൽകുന്നു. നിലവിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ഓഫർ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് ഉൾപ്പടെ ഉപകാരപ്രദമാകും.