കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 22ന് ജനതാ കർഫ്യു ആചരിക്കാൻ രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ആഹ്വാനം നടത്തിയിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവനടൻ അക്ഷയ് രാധാകൃഷ്‌ണൻ. പാത്രത്തിൽ കൈതട്ടി ജനത കർഫ്യുവിനെ പരിഹസിക്കുന്ന വീഡിയോയാണ് ഇൻസ്‌റ്റഗ്രാമിൽ അക്ഷയ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
പതിനെട്ടാംപടി എന്ന ചിത്രത്തിൽ പ്രധാന വേഷം അക്ഷയ് അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവർ അത്ഥി വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു പതിനെട്ടാംപടി.