corona

കൊച്ചി: എറണാകുളത്ത് അഞ്ച് പേരിൽ കോവിഡ് 19 രോഗബാധ കണ്ടെത്തി. ബ്രിട്ടീഷ് പൗരനോപ്പം എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെല്ലാം വിദേശികളാണ്. ഇവരോടൊപ്പം ഉണ്ടായിരുന്ന 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം കണ്ടെത്തിയവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മന്ത്രി വി.എസ്. സുനിൽകുമാറാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സംഘത്തിൽ ഒരാൾക്ക് നേരത്തെ തന്നെ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 33 ആയി ഉയർന്നിട്ടുണ്ട്. ഈ സംഘത്തിൽ ഒരാൾക്ക് നേരത്തെ തന്നെ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ നില തൃപ്തികരമല്ല എന്ന വാർത്തയാണ് പുറത്തുവരുന്നത്.