പരീക്ഷ മാറ്റി
കേരള സർവകലാശാല 20.03.2020 ഉച്ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പരീക്ഷാഫലം
2019 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ രാം സെമസ്റ്റർ സി.ബി.സി.എസ് 2010 & 2011 അഡ്മിഷൻ (2013 ന് മുൻപുളള സ്കീം) 2012 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2020 ഏപ്രിലിൽ നടത്തുന്ന ബി.കോം എസ്.ഡി.ഇ (2017 അഡ്മിഷൻ) അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2020 മാർച്ച് 25 വരെയും 150 രൂപ പിഴയോടെ മാർച്ച് 28 വരെയും 400 രൂപ പിഴയോടെ മാർച്ച് 31 വരെയും അപേക്ഷിക്കാം. പരീക്ഷ രജിസ്ട്രേഷന് ഓരോ സെമസ്റ്ററിനും പ്രത്യേകം ഫീസ് രസീത് ഉപയോഗിക്കേതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.