modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിനോട് സഹകരിച്ച് രാജ്യത്തെ ഏഴ് കോടിയോളം വ്യാപാര സ്ഥാപനങ്ങൾ അടിച്ചിടും. 40,000 വ്യാപാര സംഘടനകളും കർഫ്യൂവിൽ പങ്കാളികളാകും.
ജനതാ കർഫ്യൂവിനെ പിന്തുണച്ച് ഞായറാഴ്ച ഡൽഹി, ബംഗളൂരു മെട്രോകൾ പ്രവർത്തിക്കില്ല. വ്യാപാരികളുടെ 40 കോടിയോളം ജീവനക്കാർ അന്ന് വീടുകൾ വിട്ട് ഇരങ്ങില്ലെന്നും കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി ഞായറാഴ്ച രാവിലെ 7 മുതൽ വൈകിട്ട് ഒമ്പത് വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസം ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.