തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതകർഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായാറാഴ്ച ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറന്നുപ്രവർത്തിക്കില്ല. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ എന്നിവയും സർവീസ് നടത്തില്ല. കർഫ്യൂവിനോട് സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ജനത കർഫ്യൂ ദിവസം വീട്ടിലിരിക്കുന്നവർ വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ സഹായത്തിന് മറ്റാരേയും വിളിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.