ഏറ്റവും അവസാനം പുറത്തുവന്ന കണക്കനുസരിച്ച് 40 പേരെയാണ് കേരളത്തിൽ കൊറോണ രോഗം ബാധിച്ചിരിക്കുന്നത്. ജനങ്ങളും സർക്കാരും അതീവ ജാഗ്രത പുലർത്തുന്ന ഈ വേളയിൽ ഏകദേശം കാൽ ലക്ഷത്തിൽ അധികം പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഈ സമയത്ത് രോഗത്തെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗങ്ങൾ കൈകൾ വൃത്തിയായി കഴുകുകയും സാനിറ്റൈസറും മാസ്കുകളും ഉപയോഗിക്കുകയുമാണ്. എന്നാൽ ഈ വസ്തുക്കളുടെ ക്ഷാമവും അവയുടെ വിലകൂട്ടിയുള്ള വിൽപ്പനയും കാരണം ജനങ്ങൾക്ക് ഇവ ഇപ്പോഴും അപ്രാപ്യമാണ്. ഈ ഒരു വേളയിൽ വ്യത്യസ്തരാകുകയാണ് കണ്ണൂരിലെ കേരള ദിനേശ് അപ്പാരൽസ് എന്ന സ്ഥാപനം.