corona-

കൊച്ചി : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. കർഫ്യൂവിനോട് സംസ്ഥാന സർക്കാരും പൂർണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു മഹാമാരിയുടെ മുന്നിൽ നിൽക്കുമ്പോൾ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്...അത് കാത്തുസുക്ഷിച്ചാൽ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാൻ സാധിക്കുകയുള്ളു...വർഗ്ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ചങ്ങല വലിച്ചതു പോലെതന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓർമ്മപ്പെടുത്താൻ കർഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കാൻ കൈ കൊട്ടുന്നതും...പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവൽക്കരണങ്ങൾക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്...നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റു...ഒന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ...ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്..ഈ സമയത്ത് അത് മാത്രം ഓർക്കുകയെന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം ...കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക...എന്റെ നാടിനൊപ്പം..എന്റെ രാജ്യത്തിനൊപ്പം...എന്റെ ഭൂമിയിലെ മനുഷ്യർക്കൊപ്പം...