കൊറോണ വൈറസ് ലോകം മുഴുവനും പടരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവച്ച് ബോളിവുഡ് നടി റിച്ച ഛദ്ദയും നടൻ അലി ഫസലും. അടുത്തമാസമാണ് ഇവരുടെ വിവാഹം നടക്കാനിരുന്നത്. കോവിഡ് 19ന്റെ സാഹചര്യത്തിൽ വിവാഹ തീയതി മാറ്റാനാണ് ഇരുവരുടെയും തീരുമാനം.
വിവാഹം 2020 ന്റെ അവസാന പകുതിയിലേക്ക് മാറ്റാനാണ് തീരുമാനമെന്നറിയുന്നു2016ലാണ് റിച്ചയും അലിയും പ്രണയത്തിലാവുന്നത്. ഫുക്രീ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. പങ്ക എന്ന ചിത്രമാണ് റിച്ചയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഷക്കീല: നോട്ട് എ പോൺസ്റ്റാർ, അഭി തോ പാർട്ടി ശുരു ഹുയി ഹേ എന്ന ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.