corona-china

റോം: ഇറ്റലിയിൽ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇന്നലെ മാത്രം 627 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണനിരക്ക് 4032 ആയി. ഇറ്റലിയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ 3 വരെ നീട്ടിയിട്ടുണ്ട്. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയെ മറികടന്നിരിക്കുകയാണ് ഇറ്റലി. ചൈനയിൽ 3,245 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

160 രാജ്യങ്ങളിൽ നിന്നായി 11000 പേർ മരിച്ചു. രണ്ടരലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും ജർമ്മനിയിലും സ്വിറ്റ്സർലൻഡിലും അമേരിക്കയിലും രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം രണ്ടായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയ, നെതർലാൻഡ്സ്, ഓസ്ട്രിയ, ബെൽജിയം, നോർവേ, സ്വീഡൻ, മലേഷ്യ, ഡെൻമാർക്ക്, പോർച്ചുഗൽ, ആസ്‌ട്രേലിയ, ചെച്‌നിയ, ഇസ്രയേൽ, പാകിസ്ഥാൻ, ചിലി, ലക്സംബർഗ് എന്നിവിടങ്ങളിലും രോഗികൾ വർദ്ധിച്ചു.അതേസമയം, ലോകത്താകെ 90,000 പേർ രോഗവിമുക്തി നേടിയെന്നത് ആശ്വാസമേകുന്നു.