corona-virus

അവസാന നിമിഷം വരെ കൊറോണ രോഗികൾക്കുവേണ്ടി പോരാടി അവസാനം മരണത്തിനു കീഴടങ്ങേണ്ടി വന്നു ഈ ഡോക്ടർക്ക്. എന്നാൽ കൊറോണയുടെ രോഗാവസ്ഥയിൽ കഴിയുമ്പോഴും കയ്യിൽ കാനുലയുമായി രോഗികളെ പരിശോധിച്ചു. കയ്യില്‍ ഘടിപ്പിച്ച കാനലുമായി രോഗിയെ പരിശോധിക്കേണ്ടി വന്ന ഇറാൻ ഡോക്ടറുടെ ചിത്രം മുമ്പേ പുറത്തു വന്നിരുന്നു.

ഇറ്റലിയിലും ഇറാനിലും കോവിഡ് 19 പടർന്നു പിടിച്ചിരുന്നു. വേണ്ടത്ര സൗകര്യങ്ങളോ, ഡോക്ടര്‍മാരോ, മരുന്നുകളോ ഒന്നുമില്ലാതെ ഇറാൻ പ്രയാസപ്പെട്ട അവസ്ഥയിലാണ് ഈ ഡോക്ടർ സ്വയം പൊരുതിയത്. രണ്ടും മൂന്നും ഷിഫ്റ്റുകള്‍ ഒന്നിച്ച് ചെയ്യേണ്ടി വന്നിട്ടും നിര്‍ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നിട്ടും താന്‍ ഡ്യൂട്ടിക്കു വരില്ലെന്നു പറയാതെ മുഴുവൻ സമയവും ഡോ. ഷിറീൻ രോഗികളെ പരിശോധിക്കുകയായിരുന്നു എന്നാണ് വിവരം.


ക്ഷീണിച്ച് വീട്ടില്‍ കിടക്കുമ്പോള്‍ കയ്യില്‍ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈന്‍ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നതും വാർത്തയായിരുന്നു. ഈ അവസ്ഥയിൽത്തന്നെ അവര്‍ പിറ്റെ ദിവസം പകലും ആശുപത്രിയില്‍ എത്തി രോഗികളെ പരിശോധിച്ചു. തീരെ ക്ഷീണിച്ച അസ്ഥയിലും അവര്‍ കോവിഡ് ബാധിച്ചവരെ ചികിത്സിച്ച ഷിറീന് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. പെട്ടെന്ന് തന്നെ അവരെ സഹപ്രവര്‍ത്തകര്‍ ടെഹ്‌റാനിലെ മാസിഹ് ഡനേഷ്‌വാരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പക്ഷെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിരവധിപേർ ഫേസ്ബുക്കിൽ ഷിറീന്റെ ചിത്രം പങ്കുവച്ചിരുന്നു.