amul-ad-on-janatha-curfew

വ്യാഴാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകർഫ്യൂവിനെ അനുകൂലിച്ച് അമുൽ. മാർച്ച് 22ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതുവരെയാണ് ജനതാകർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണയെ നേരിടുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്നവർക്കായി അന്നേ ദിവസം വൈകിട്ട് അഞ്ചിന് എല്ലാവരും വീടുകളിലെ ബാൽക്കണിയിൽ വന്ന് അഞ്ച് മിനുറ്റ് കൈകൊട്ടിയും മണികൾ അടിച്ചും ഐക്യദാർ‌ഡ്യം അറിയിക്കാനും മോദി അഭ്യർത്ഥിച്ചിരുന്നു.

ഇതിനെ അനുകൂലിച്ചാണ് അമുലിന്റെ പരസ്യചിത്രം. അമുലിന്റെ ചിഹ്നമായ കൊച്ച് പെൺകുട്ടി വീടിന്റെ ബാൽക്കണിയിൽ നിന്ന് പാത്രങ്ങൾ കൂട്ടിമുട്ടിച്ച് ഐക്യദാർ‌ഡ്യം അറിയിക്കുന്ന ചിത്രമാണ് അമുൽ പുറത്തുവിട്ടിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കേണ്ട മൂന്ന് മാർഗങ്ങളും ചിത്രം പങ്കുവെക്കുന്നു. തുമ്മുമ്പോൾ മൂക്ക് പൊത്തുക, കൈകൾ കഴുകുക, പരസ്പര സ്പർശനം ഒഴിവാക്കുക തുടങ്ങിയ ആശയങ്ങളും ചിത്രം പങ്കുവെക്കുന്നു. 'കാലി ഹാത്ത് നഹി, താലി ഹാത്ത് താങ്ക്സ് കീജിയെ' എന്ന വരികളും പരസ്യചിത്രത്തിലുണ്ട്. നേരത്തെതന്നെ പല പ്രമുഖരും മോദിയുടെ ഈ പ്രഖ്യാപനത്തെ അനുകൂലിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഇതിന്റെ പിന്തുർച്ചയെന്നോണമാണ് ഇപ്പോൾ അമൂലും രംഗത്ത് വന്നിരിക്കുന്നത്.