കണ്ണൂര്‍: പരോൾ അനുവദിച്ച പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചപ്പോൾ പനി. കൂത്തുപറമ്പ് മൂരിയാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. വിപിനെ പനിയെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലാണ് വിപിൻ ഒളിവില്‍ കഴിഞ്ഞിരുന്നത്.
പനി ബാധിച്ചയാള്‍ ആദ്യം കഴിഞ്ഞത് മറ്റു തടവുകാര്‍ക്ക് ഒപ്പമായിരുന്നുവെന്നും പരാതിയുണ്ട്. അതേസമയം സംഭവത്തിൽ വീഴ്ചയില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജയിൽ ഡി.ജി.പിക്ക് വിശദീകരണം നൽകിയതായും പനിയാണെന്ന് മനസിലാക്കിയ ഉടനെ ഇയാളെ പ്രത്യേകം സെല്ലിലേക്ക് മാറ്റിയെന്നും ജയിൽ സൂപ്രണ്ട് പ്രതികരിച്ചു.