mask

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാസ്ക്‌ വയ്‌ക്കാനാണ് മിക്കവരും നിർദേശിക്കുന്നത്. എന്നാൽ മാസ്ക് അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ശ്രീജിത് എൻ കുമാർ. മാസ്ക് കെട്ടിക്കഴിയുമ്പോൾ എനിക്കിനി രോഗം വരില്ല,​ എവിടെ വേണമെങ്കിലും പോകാം എന്ന ധാരണയിൽ രോഗസാദ്ധ്യത കൂടുകയേയുള്ളുവെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

'അനാവശ്യമായി മാസ്‌ക് ഉപയോഗിക്കരുത്. വായുവിൽ മുഴുവൻ കൊറോണ രോഗം പടർന്നിരിക്കുകയാണെന്നും, മാസ്ക് കെട്ടിയാൽ വൈറസിന് ഉള്ളിലേക്ക് കയറാൻ പറ്റില്ലെന്നുമുള്ള ധാരണകൾ തെറ്റാണ്. വായുവിൽ പടർന്ന് നിൽക്കുന്നൊരു വൈറസല്ല ഇത്. ശ്വാസം വലിക്കുന്നതുകൊണ്ട് തന്നെ അത് ഉള്ളിലേക്ക് പോകുന്നില്ല. മാസ്ക് കെട്ടിയെന്നിരിക്കട്ടെ,​ ഇതിനകത്ത് നിരവധി സുഷിരങ്ങൾ ഉണ്ട്. വൈറസ് വളരെ സൂക്ഷ്മമാണ്. അതിന് വളരെ എളുപ്പം അകത്തേക്ക് പോകാൻ സാധിക്കും. മാസ്ക് കെട്ടിക്കഴിയുമ്പോൾ എനിക്കിനി വരില്ല,​ എവിടെ വേണമെങ്കിലും പോകാം എന്ന ധാരണയിൽ രോഗസാദ്ധ്യത കൂടുകയേയുള്ളു. മാസ്ക് വയ്ക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് അതിൽ തൊടുകയൊക്കെ ചെയ്യും.അപ്പോൾ കൂടുതൽ മുഖവുമായി കോൺടാക്ട് വരും. മാത്രമല്ല ആവശ്യമില്ലാത്തവർ മാസ്കുകൾ ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളവർക്ക് കിട്ടാതെ വരും'-ഡോക്ടർ പറഞ്ഞു.