ഇന്ന് വാവയ്ക്ക് നല്ല രീതിയില്‍ തിരക്കുള്ള ദിവസമായിരുന്നു.രാവിലെ മുതൽ ഒത്തിരി പാമ്പുകളെ പിടികൂടി നേരം വെളുത്താലും തീരാത്ത കേസുകള്‍ ഉണ്ട്, അര്‍ദ്ധരാത്രിയോടെ വാവയുടെ യാത്ര എത്തി നില്‍ക്കുന്നത് തിരുവനന്തപുരത്താണ്, കല്ലറ പോകുന്ന വഴി,താളക്കുഴി എന്ന സ്ഥലത്ത് ഒരു വീട്ടില്‍ ഒരു കിണറ്റില്‍ കണ്ട പാമ്പ് താഴെ നിന്ന് ഇഴഞ്ഞ് മുകള്‍ വശം വരെ വന്നതിന് ശേഷം താഴേക്ക് വീണു.
അങ്ങനെയാണ് വാവയെ വിളിച്ചത്. ഉറപ്പില്ലാത്ത മണ്ണ് ,നല്ല ആഴമുള്ള കിണര്‍. അപകടം നിറഞ്ഞത് ആണെങ്കിലും വാവ കിണറ്റിലേക്ക് ഇറങ്ങി. പിടികൂടിയ പാമ്പിനെയും തോളിലിട്ടാണ് വാവ തിരിച്ച് കിണറിനു മുകളിലേക്ക് കയറിയത് അവിടെ നിന്നവര്‍ക്ക് പുതിയൊരു കാഴ്ച്ചയും അത്ഭുതവും ആയിരുന്നു. തുടര്‍ന്ന് പാമ്പ് വാവയുടെ തലയില്‍ ചുറ്റിയിരുന്നു.കാഴ്ച്ച കണ്ട് അവിടെ നിന്നവര്‍ ഒന്നു ഭയന്നു. പിന്നീട് ഒരു വീടിന്റെ മുറ്റത്ത് ചെടികള്‍ക്കിടയില്‍ ഇരുന്ന പാമ്പിനെ പിടികൂടാന്‍ വാവ യാത്ര തിരിച്ചു.കാണുക സ്നേക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.