കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ, മൂന്നുമാസത്തേക്ക് ഡിജിറ്റൽ പണമിടപാടുകൾക്കുള്ള ഫീസ് ഒഴിവാക്കി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ ഇടപാടുകൾ നടത്താൻ ഉപകാരപ്രദമായ തീരുമാനമാണിത്.

ഡിജിറ്റൽ ഇടപാട് നടത്താൻ കൂടുതൽ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും 'സ്‌റ്റേ സേഫ്, ബാങ്ക് സേഫ്" എന്ന സന്ദേശത്തോടെയുള്ള ഈ ആനുകൂല്യ നടപടിയുടെ ലക്ഷ്യമാണ്. ഉപഭോക്താക്കൾക്ക് മികച്ചതും തടസമില്ലാത്തതുമായ ബാങ്കിംഗ് അനുഭവം ലഭ്യമാക്കാനും ഇതുവഴി കഴിയുമെന്ന് ബാങ്ക് ഒഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിക്രമാദിത്യ സിംഗ് ഖിച്ചി പറഞ്ഞു.