lottery

തിരുവനന്തപുരം : നാളെ മുതൽ മാർച്ച് 31 വരെ സംസ്ഥാനത്ത് ലോട്ടറി വിൽപ്പന നിർത്തിവച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോട്ടറി വിൽപ്പന നി‌ർത്തിവച്ചത്. വിൽപ്പനയോടൊപ്പം ലോട്ടറി നറുക്കെടുപ്പും നാളെ മുതൽ ഈ മാസം 31 വരെ നിർത്തിവച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള നറുക്കെടുപ്പും റദ്ദാക്കി. നാളെ മുതൽ 31 വരെ മാറ്റിവച്ച നറുക്കെടുപ്പുകൾ ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ പതിനാല് വരെ നടത്തും.

നിരത്തുകളിൽ ആളില്ലാത്തത് ലോട്ടറി വിൽപ്പനയെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.ലോട്ടറി വിൽപ്പനക്കാരുടെ ആരോഗ്യം കൂടികണക്കിലെടുത്താണ് സർക്കാരിന്റെ നടപ‌ടി.