kaif-yuvi

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയാൻ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്രവും മികച്ച കൂട്ടുകെട്ടിലൂടെ നാറ്ര്‌വെസ്റ്റ് കിരീടം നേടിത്തന്ന കൈഫ് -യുവരാജ് സഖ്യത്തെപ്പോലൊരു കൂട്ടുകെട്ട് നമെല്ലാവരും ഉണ്ടാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനം തടയാൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യൂന് മുഹമ്മദ് കൈഫും യുവ്‌രാജും ട്വിറ്ററിലൂടെ പിന്തുണയറിയിച്ചതിന് പിന്നാലെയാണ് ഈ ട്വീറ്റുകൾ മോദി റീ ട്വീറ്റ് ചെയ്തത്.

‘നമ്മൾ എന്നും ഓർക്കുന്ന കൂട്ടുകെട്ടു സമ്മാനിച്ച രണ്ട് മികച്ച താരങ്ങളിതാ. അവർ ഓർമിപ്പിച്ചതുപോലെ, ഇത് മറ്റൊരു കൂട്ടുകെട്ടിനുള്ള സമയമാണ്. ഇത്തവണ, കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒന്നാകെയാണ് കൂട്ടുകെട്ടു തീർക്കുന്നത്’ – മോദി ട്വിറ്ററിൽ കുറിച്ചു. 2002ലെ നാറ്ര് വെസ്റ്റ് ട്രോഫിയിലാണ് കൈഫും യുവ്‌രാജും ചേർന്ന് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 146/5 എന്ന നിലയിൽ തോൽവി മുന്നിൽക്കാണുമ്പോഴാണ് കൈഫും യുവിയും ക്രിസീൽ ഒന്നിക്കുന്നത്. തുടർന്ന് ആറാം വിക്കറ്രിൽ 121 റൺസ് കൂട്ടിച്ചേർത്ത് ഇരുവരും ഇന്ത്യയെ വിജയ വഴിയിലെത്തിക്കു

കയായിരുന്നു. യുവ്‌രാജ് 63 പന്തിൽ 9ഫോറും 1സിക്സും ഉൾപ്പെടെ 69 റൺസെടുത്ത് പുറത്തായെങ്കിലും കൈഫ് 75 പന്തിൽ 6 ഫോറും 2 സിക്സും നേടി പുറത്താകാതെ 87 റൺസെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ഇന്ത്യൻ വനിതാ ടീം അംഗങ്ങളായ പൂനം യാദവ്,ജുലൻ ഗോസ്വാമി, ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, ഗീത ഫൊഗാട്ട് എന്നിവരും ജനതാ കർഫ്യൂവിനെ പിന്തുണച്ച് ചെയ്ത ട്വീറ്റുകൾ മോദി റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.