narayanan

കാഞ്ഞങ്ങാട് : മുഖ്യമന്ത്രി പ്രഖ്യാപിച്ച കൊറോണ പാക്കേജിലേക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും നൽകാൻ തയ്യാറായി ഡോ.കൊടക്കാട് നാരായണൻ .മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാദ്ധ്യാപകനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമാണ് ഇദ്ദേഹം.

മാർച്ചിലെ വേതനമായ 85190 രൂപയാണ് നൽകുന്നത്.

2018ലെ പ്രളയകാലത്ത് ആദ്യ സാലറി ചലഞ്ച് നടത്തി മുഖ്യമന്ത്രിയുടെ പ്രശംസാപത്രം ലഭിച്ച വ്യക്തിയാണ്. രണ്ടു വർഷമായി എല്ലാ മാസവും രണ്ടു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും രണ്ടു ദിവസത്തെ ശമ്പളം പാവപ്പെട്ട രോഗികൾക്ക് ചികിത്സയ്ക്കും നൽകുന്നുണ്ട്. കരിവെള്ളൂർ പാലക്കുന്ന് സ്വദേശിയാണ്. ഭാര്യ : വിജയശ്രീ. മക്കൾ: അരുൺ, വരുൺ