
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 298 ആയതായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. താണ്. 24 മണിക്കൂറിനിടെ 98 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
കഴിഞ്ഞ വെള്ളിയാഴ്ച 50 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് ഇരട്ടിയായി മാറിയെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് ബാധിതരിൽ 219 പേർ ഇന്ത്യക്കാരും 39 പേർ വിദേശികളുമാണ്.
തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും വിദേശികളാണ്. ചെന്നൈയിലെത്തിയ രണ്ട് തായ്‌ലന്റ് സ്വദേശികൾക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ആറായി ഉയർന്നു.
അതേസമയം കൊറോണ രാജ്യത്തെ ചിലയിടങ്ങളിൽ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് വൈറസ് ബാധ വ്യാപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പരിശോധനകൾ കർശനമാക്കി. രാജ്യത്ത് 48 മണിക്കൂറിനിടെ 80തിലധികം പോസിറ്റീവ് കേസുകളാണ് സ്ഥീരീച്ചത്. ഉത്തർപ്രദേശ്,ഗുജറാത്ത് കർണാടക സംസ്ഥാനങ്ങളിലും ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊറോണ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ നടക്കും.വിവിധ സംസ്ഥാനങ്ങൾ ജനാതാ കർഫ്യൂവിനെ തുടർന്ന് നിയന്ത്രണം കടുപ്പിച്ചതോടെ രാജ്യം നാളെ നിശ്ചലമാകും