കാസർകോട്: കൊറോണ രോഗബാധ കണ്ടെത്തിയ കാസർകോട്ടുകാരൻ സഞ്ചരിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്ന് വെളിപ്പെടുത്തുന്ന റൂട്ട് മാപ്പ് പുറത്തിറങ്ങി. കാസർകോട് എരിയാൽ സ്വദേശിയായ ഇയാൾ ദുബായിൽ നിന്നും നാട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങൾ വെളിപ്പെടുത്തുന്ന മാപ്പ് ജില്ലാ ഭരണകൂടമാണ് പുറത്തുവിട്ടത്. എന്നാൽ ചില വിവരങ്ങൾ രോഗി വെളിപ്പെടുത്താൻ വിസ്സമ്മതിച്ചത് കാരണം ഭാഗികമായ വിവരങ്ങളാണ് റൂട്ട് മാപ്പിൽ ഉള്ളത്.
ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയ മാര്‍ച്ച് 11 മുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളത്. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തത് കാരണമാണ് ഭാഗികമായ റൂട്ട് മാപ്പ് പുറത്തുവിടുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.