കാസർകോട് : ജില്ലയിൽ രണ്ടാമതു കൊറോണ ബാധിതനായ എരിയാൽ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. സർക്കാരിന്റെ കൊറോണ മാർഗനിർദേശം ലംഘിച്ച് ജനങ്ങളുമായി സമ്പർക്കം നടത്തി എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഗൾഫിൽ നിന്നു നാട്ടിലെത്തിയ ശേഷം രോഗലക്ഷണങ്ങളുണ്ടായിട്ടും വിവരം മറച്ചുവച്ച് കല്യാണവീട്ടിലും ഫുട്ബോൾ കളിയിലുമടക്കം ഒട്ടേറെ പൊതുപരിപാടികളിൽ പങ്കെടുത്തതിനാണ് കേസ്.
അതേസമയം, കലക്ടർ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇയാൾ ആരോപിച്ചു. വിവരങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു. ഇയാൾ വിവരങ്ങൾ നൽകുന്നില്ലെന്ന് കളക്ടർ ആരോപിച്ചിരുന്നു. പക്ഷേ ഇതിന് പിന്നാലെ ഈ രോഗി മുഴുവൻ മാദ്ധ്യമങ്ങളോടും ഫോണിൽ വിളിച്ച് വിവരങ്ങൾ നൽകുകയും കളക്ടർ പറയുന്നതു കള്ളമാണന്ന് ആരോപിക്കുകയും ചെയ്തിരുന്നു.