
തിരുവനന്തപുരം: കൊറോണ രോഗബാധിതരെന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായി കണ്ടിട്ടുണ്ടോ? എന്നാൽ ഒട്ടും താമസിയാതെ ആ വിവരം ബന്ധപ്പെട്ട അധികൃതരെ വിളിച്ചറിയിക്കേണ്ടത് ഈ സമയത്ത് തീർച്ചയായും ഒരു പൗരന്റെ കടമയാണ്. എന്നാൽ ഇക്കാര്യം ആരോടാണ് പറയേണ്ടതെന്ന് കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകാറുണ്ട്.
നിങ്ങൾ തിരുവനന്തപുരത്തുകാരനാണെങ്കിൽ അക്കാര്യം ആദ്യം വിളിച്ചറിയിക്കേണ്ടത് തിരുവനന്തപുരം കലക്ടറേറ്റ് കൺട്രോൾ റൂമിലാണ്. ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തവരുടെ വിവരങ്ങൾ 1077 എന്ന നമ്പരിലേക്ക് നിങ്ങൾക്ക് വിളിച്ചറിയിക്കാവുന്നതാണ്. ഇവരെ പുറത്ത് കാണുകയാണെകിൽ അവരുടെ ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ കൂടി അയക്കാക്കുന്നതാണെന്നും ജില്ല്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ കാസർകോട്ടും മറ്റും മൂന്നുപേർ കണ്ണൂരും കൊച്ചിയിലും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. ഇവരെല്ലാവരും ഗൾഫിൽ നിന്നെത്തിയവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 52 ആയി. കാസർകോട്ട് പുതിയതായി രോഗം സ്ഥിരീകരിച്ച ആറുപേരും പുരുഷന്മാരാണ്. ഇവരെല്ലാവരും ദുബായിൽനിന്ന് വന്നവരുമാണ്.