മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നല്ല സന്ദേശങ്ങൾ ലഭിക്കും. യാത്രകൾ ഒഴിവാക്കും. സാമ്പത്തിക സ്ഥിതിയിൽ മാറ്റം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനുകൂല പ്രതികരണം. സത്യസന്ധമായ പ്രവർത്തനങ്ങൾ. ആശയങ്ങൾ നടപ്പാക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സുഹൃദ്ബന്ധം ശക്തമാകും. ജീവിതശൈലിയിൽ മാറ്റം. പുതിയ പദ്ധതികൾ ആവിഷ്കരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ അവസരങ്ങൾ ലഭിക്കും. ചെലവുകൾ കൂടും. ആരോഗ്യം സംരക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സമയം അനുകൂലമല്ല. അവസരങ്ങൾ നഷ്ടപ്പെടും. ധനപരമായി ശ്രദ്ധിക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
യാത്രകൾ ഒഴിവാക്കും. വിശ്രമം വേണ്ടിവരും. ധനം ലഭിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
യാത്രകൾക്ക് തടസം. വരവ് ചെലവുകൾ തുല്യം. ഗ്രഹം നവീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാഹചര്യങ്ങൾ മാറും. കാര്യതടസങ്ങൾ ഉണ്ടാകും. പരീക്ഷയിൽ നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രതിസന്ധികൾ തരണം ചെയ്യും. ഉത്തരവാദിത്വം വർദ്ധിക്കും. ഔദ്യോഗിക തലത്തിൽ നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആരോഗ്യപരമായി ക്ളേശം. മനസ് അസ്വസ്ഥമാകും. കാര്യവിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ജോലിസ്ഥിരത. മാനസിക സന്തോഷം. കഠിനാദ്ധ്വാനം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സംസാരത്തിൽ ശ്രദ്ധിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. പ്രവർത്തന വിജയം.