തിമിരം സർവസാധാരണമായ നേത്രരോഗമാണ്. കണ്ണിലെ ലെൻസിന്റെ സുതാര്യത കുറയുന്ന അവസ്ഥയാണിത്. പ്രകാശം റെറ്റിനയിൽ എത്താതിരിക്കുകയും കാഴ്ചകുറയുകയും ചെയ്യുമ്പോൾ അന്ധതയും സംഭവിച്ചേക്കാം. സാധാരണയായി 55 വയസിന് മുകളിലുള്ളവർക്കാണ് തിമിരമുണ്ടാകുന്നത്.ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ് : കാലക്രമേണയുള്ള കാഴ്ചമങ്ങൽ, വസ്തുക്കൾ വികലമായും മഞ്ഞനിറത്തിലും അവ്യക്തമായും കാണുക, രാത്രിയിലും മങ്ങിയ വെളിച്ചത്തിലും കാഴ്ച മങ്ങൽ, രാത്രിയിൽ നിറം മങ്ങി കാണപ്പെടുക,. സൂര്യപ്രകാശത്തിലും തീവ്രപ്രകാശത്തിലും കണ്ണ് മങ്ങുന്നു, ദീപനാളങ്ങൾക്കു ചുറ്റും വലയങ്ങൾ പ്രത്യക്ഷപ്പെടുന്നു, കണ്ണിൽ കാരണം ചൊറിച്ചിലോ, തലവേദനയോ ഉണ്ടാകുന്നു. ലഘുശസ്ത്രക്രിയ വഴി ലെൻസ് മാറ്റിവയ്ക്കുകയാണ് തിമിരത്തിനുള്ള പ്രതിവിധി. തിമിരശസ്ത്രക്രിയ പല തരത്തിലുണ്ട്. ചെറിയ തോതിൽ കാഴ്ച മങ്ങുന്നതിന് തിമിര ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യമില്ല. കണ്ണട ഉപയോഗിക്കുന്നത് കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കും. കാഴ്ച തീരെക്കുറയുമ്പോഴാണ് ശസ്ത്രക്രിയ നിർദ്ദേശിക്കുന്നത്.