ചെന്നെെ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയര്‍പ്പിച്ചുള്ള നടന്‍ രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാജവാദം ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കിയത്. വൈറസ് ബാധ തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം സൂക്ഷിക്കണമെന്നായിരുന്നു വീഡിയോയില്‍ രജനീകാന്ത് പറഞ്ഞിരുന്നത്.
വസ്തുതാപരമായി ഈ വിവരം തെറ്റാണ്, തെറ്റായ വിവരം സംബന്ധിച്ച ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കായാണ് രജനിയുടെ വീഡിയോ നീക്കം ചെയ്തത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യുവിനോട് സഹകരിക്കണമെന്നും നടൻ ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയിലെ സര്‍ക്കാര്‍ ആഹ്വാനം ചെയ്ത കര്‍ഫ്യുവിനോട് ജനങ്ങള്‍ സഹകരിച്ചിരുന്നില്ല.
അതുകൊണ്ടാണ് അവിടെ നിരവധി ജീവനുകളെടുക്കുന്നതെന്നും വീഡിയോയില്‍ രജനീകാന്ത് പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടുകളില്‍ തന്നെ ഇരിക്കണമെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ ട്വീറ്റ് നീക്കിയിട്ടില്ല.