ayush-

ന്യൂഡൽഹി: ആരോഗ്യ രംഗത്ത് വൻ വിപ്ലവത്തിന് തുടക്കം കുറിച്ച ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ ഇനി പുതിയ പദ്ധതികൂടി. ചിലവു കുറഞ്ഞ ചികിത്സ ലക്ഷ്യമിട്ട് ആയുഷ്മാൻ ഭാരതിന്റെ കീഴിൽ പദ്ധതി നടപ്പാക്കുക. ആയുഷ് ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. അഞ്ചു വർഷത്തേക്കുള്ള 3399.35 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്രവിഹിതം 2209.58 കോടി രൂപയും സംസ്ഥാനവിഹിതം 1189.77 കോടി രൂപയും ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

വൈദ്യോപകരണ നിർമാണം പ്രോത്സാഹിപ്പിക്കാനായി 400 കോടി രൂപ വകയിരുത്താനാണ് മന്ത്രിസഭാ തീരുമാനം. ആഭ്യന്തര വൈദ്യോപകരണ നിർമാണം പ്രോത്സാഹിപ്പിക്കാൻ 3420 കോടി രൂപയുടെ ഇളവുകളും തീരുമാനിച്ചു. പ്രധാനപ്പെട്ട 53 മരുന്നുകൾ നിർമിക്കുന്ന പാർക്കുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസഹായം നൽകും. മരുന്ന് പാർക്കുകൾക്കുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി മൂവായിരം കോടി രൂപയുടെ പദ്ധതിയും മരുന്ന് അനുബന്ധ സാധനങ്ങളുടെ ആഭ്യന്തര ഉത്‌പാദനം പ്രോത്സാഹിപ്പിക്കാൻ 6940 കോടി രൂപയുടെ സഹായധനവും മന്ത്രിസഭ തീരുമാനിച്ചു.

ലക്ഷ്യങ്ങൾ