ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനത്തെ ഇതുവരെ വരുതിയിലാക്കാൻ സാധിച്ചിട്ടുമില്ല. ഇത്തരം വൈറസുകൾ എങ്ങനെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത് എന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉണ്ട്. അത്തരത്തിലൊരു സംശയമാണ് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയുമുൾപ്പെടെയുള്ള നോട്ടുകളിലൂടെ രോഗം പകരുമോ എന്നത്. ചിലർ തുപ്പൽ തൊട്ട് നോട്ട് എണ്ണാറുണ്ട്.
ഡോ. കെ.ജെ. റീന ഒരു പ്രമുഖ മാദ്ധ്യമത്തിന്റെ വായനക്കാരുമായി നടത്തിയ സംഭാഷണത്തിൽ നോട്ടുകളിൽ നിന്ന് രോഗം പകരുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് 'നോട്ടുകളിലൂടെയും മറ്റും വൈറസ് പടരാനുള്ള സാദ്ധ്യത വളരെ കുറവാണ്.സാധാരണഗതിയിൽ ഇത്തരം വൈറസുകൾ നോട്ടുകളിലും മറ്റും വളരെ കുറച്ച് സമയം മാത്രമേ സജീവമായിരിക്കുകയുള്ളൂ. നോട്ടുകൾ കൈകാര്യം ചെയ്ത് കഴിഞ്ഞാൽ കൈ നന്നായി സോപ്പിട്ട് കഴികുക'-ഡോക്ടർ പറഞ്ഞു.