മലയാള സിനിമാ രംഗത്ത് യുവ നടന്മാരിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിലിടം നേടിയ താരമാണ് അനീഷ് ജി മേനോൻ. സിബി മലയില്‍ ചിത്രം അപൂര്‍വ്വരാഗത്തിലൂടെയാണ് അനീഷ് ജി മേനോന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളീം തെറ്റി പുള്ളീം തെറ്റി, സുഡാനി ഫ്രം നൈജീരിയ, ഒടിയന്‍, കായംകുളം കൊച്ചുണ്ണി, അഡാറ് ലവ് തുടങ്ങി ഒരുപിടി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി.

ഇപ്പോഴിതാ തന്റെ കുഞ്ഞിനായി ഒരുക്കിയ സർപ്രെെസിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇന്ത്യയിൽ തന്നെ മറ്റെവിടെയും ഇല്ലാത്ത സൗകര്യമാണ് ആറുമാസം പ്രായമുള്ള മകൻ ആര്യനായി ഒരുക്കിയതെന്നും താരം പറയുന്നു. കൗമുദി ടി.വി "ഡേ വിത്ത് എ സ്റ്റാറി"ലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഒരു പുതിയ ആശയമാണിത്. ബേബി സൂത്ര എന്നതാണ് ഈ സ്ഥാപനത്തിന്റ പേര്. ബേബി സ്‌പാ ആന്റ് സലൂൺ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനൊരു സ്ഥാപനം ആരംഭിക്കുന്നത്. കുട്ടികൾക്കായി നിരവധി സർവീസുകൾ ഉണ്ട്. ഇൻഫാന്റ് മസാജ് ആണ് ഒന്നാമത്തേത്. പണ്ടുമുതൽക്കേ ഇത് ചെയ്യുന്നതാണ്.
വീടുകളിൽ ചെയതുവരുന്നതാണ്. ഇപ്പോൾ തെറ്റായ രീതിയിലാണ് അധികപേരും കുട്ടികൾക്ക് ഈ മസാജ് ചെയ്യുന്നത്. ബേബി സ്പായൊക്കെ ഇതിനകത്ത് വരുന്നതാണ്. കുട്ടികൾക്ക് എത്ര മാസം എന്ന കണക്കനുസരിച്ചാണ് സർവീസ്. കുറച്ച്കൂടി വലിയ കുട്ടികൾക്ക് ഹെയർ കട്ടിംഗ്, നെയിൽ ആർട്ട് തുടങ്ങിയവയുമുണ്ട്. ചെെൽഡ് ഫ്രണ്ട്‌ലി ആയിട്ടാണ് ചെയ്യുന്നത്. ഹെെഡ്രോതെറാപ്പിയാണ് ഇതിൽ പ്രധാനപ്പെട്ടത്. കുട്ടികൾക്കുള്ള സ്വിമ്മിംഗ് ആണിത്".