bengali

കൽക്കട്ട: സംസ്ഥാനത്ത് കോറാോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഏഴ് ദിവസം മുമ്പാണ് ബംഗാൾ സ്വദേശിയായ ഇജ്ജുറുൾ കേരളം വിട്ടത്. ഉപജീവനമാർഗം നഷ്ടപ്പെട്ടാൽ തന്റെ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന വേവലാതിയായിരുന്നു മരപ്പണിക്കാരനായ ഇജ്ജറുളിന്റെ മനസ് നിറയെ.

മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടങ്ങിയ കുടുംബത്തിന്റെ അത്താണിയാണ് ഇജ്ജുറുൾ. കുടുംബം മുഴുവൻ മുഴുപ്പട്ടിണിയിലാകുമല്ലോ എന്ന ചിന്തയിൽ വെറുതെ ഒരു പരീക്ഷണത്തിന് ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു. അതിലൂടെയാണ് യുവാവിനെ ദൈവം കടാക്ഷിച്ചത്. വ്യാഴാഴ്ചയാണ് ലോട്ടറി അടിച്ചത്. കോടീശ്വരനായല്ലോ എന്നതിനേക്കാൾ യുവാവിന് ഇനി കണ്ണെത്താദൂരത്ത് പോയി കഷ്ടപ്പെടേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങളിപ്പോൾ. പ്രതിദിനം 500 മുതൽ 600 രൂപ വരെയാണ് സ്വന്തം നാട്ടിൽ ഇജ്ജുറുളിന് കൂലിയായി കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ കേരളത്തിൽ ഇത് പ്രതിദിനം 1000 മുതൽ 1200 രൂപ വരെയാണ്.

"ഏഴു ദിവസം മുമ്പ് വീട്ടിൽ തിരിച്ചെത്തി. പൈസ തീർന്നുകഴിഞ്ഞാൽ എങ്ങനെ കുടുംബം നടത്താമെന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു, അതുകൊണ്ടാണ് ലോട്ടറി വാങ്ങിയത്. അങ്ങനെ വ്യാഴാഴ്ച ഞാൻ ലക്ഷാധിപതിയായി'-യുവാവ് പറഞ്ഞു. ഈ പണം കൊണ്ട് നല്ലൊരു വീട് പണിയാനും കച്ചവടം തുടങ്ങാനുമാണ് തീരമാനിച്ചിരിക്കുന്നതെന്ന് ഇജ്ജുറുൾ കൂട്ടിച്ചേർത്തു.