കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ മണിരത്നത്തിന്റെയും നടി സുഹാസിനിയുടെയും മകനായ നന്ദൻ ഐസൊലേഷനിൽ.ലണ്ടനിൽ നിന്ന് വന്നതിനാൽ അവൻ സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നെന്ന് സുഹാസിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഞാൻ അവനെ കാണുന്നത് ഒരു ഗ്ലാസ് വിൻഡോയിലൂടെയാണ്. ഫോണിലൂടെയാണ് സംസാരിക്കുന്നത്. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു. അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയാക്കുന്നു. അവന് വൈറസ് ഇല്ലെങ്കിലും യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ അത് ആവശ്യമാണ്,' മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി കുറിച്ചു.