ന്യൂഡൽഹി:കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം ഒഴിവാക്കി തങ്ങളുടെ മണ്ഡലങ്ങളിലേക്ക് മടങ്ങാൻ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ എം.പിമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ എം.പിമാരോട് സ്വയം ഐസോലേഷനിൽ കഴിയാനും അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇരു സഭകളുടെയും നടപടിക്രമങ്ങൾ ഇന്നുമുതൽ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂലിന്റെ രാജ്യ സഭാ എം.പി ഡെറിക് ഒബ്രിയാൻ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കത്തെഴുതി. തൃണമൂലിന് ലോക്സഭയിൽ 22 ഉം രാജ്യസഭയിൽ 13എം.പിമാരുമാണുള്ളത്.
പാർലമെന്റ് സമ്മേളനങ്ങൾ നീട്ടിവയ്ക്കണമെന്ന് നേരത്തേ തൃണമൂൽ കോൺഗ്രസ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും എടുത്തിരുന്നില്ല.