corona
CORONA

വാഷിംഗ്ടൺ: കൊറോണ തിരിച്ചറിയാനുള്ള അതിവേഗ രോഗനിർണയ പരിശോധനയ്ക്ക് അമേരിക്ക അനുമതി നൽകി.

കാലിഫോർണിയയിലെ സെഫിഡ് മെഡിക്കൽ കമ്പനിയാണ് ഇതിന് പിന്നിൽ. രോഗിയെ പരിശോധിച്ച് 45 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. വൈറസ് ബാധ നിയന്ത്രണാതീതമായ സാഹചര്യത്തിൽ രോഗം അതിവേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ ഇതുവഴി സാധിക്കും. അമേരിക്കയിൽ അടുത്ത ആഴ്ച ഈ പരിശോധന ആരംഭിക്കും.

നിലവിൽ രോഗിയുടെ രക്ത,​ സ്രവ സാംപിളുകൾ ലാബുകളിൽ അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഈ പരിശോധനയ്ക്ക് കൂടുതൽ സമയം വേണ്ടതിനാൽ രോഗനിർണയം വൈകും. പുതിയ പരിശോധനയിൽ രോഗിയെ ആദ്യ പരിശോധിക്കുന്ന ഘട്ടത്തിൽ തന്നെ രോഗം നിർണയിക്കാം.