ചെന്നൈ: ജനതാ കർഫ്യൂവിനെ പിന്തുണച്ച് സൂപ്പർതാരം രജനികാന്ത് പോസ്റ്റ് ചെയ്ത വീഡിയോ ടിറ്റ്വർ നീക്കം ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് വീഡിയോ നീക്കം ചെയ്തത്. കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ 14 മണിക്കൂർ എല്ലാവരും വീട്ടിലിരിക്കണമെന്നും 12–14 മണിക്കൂർ നേരമെ വൈറസിന് ആയുസുണ്ടാകുകയുള്ളൂവെന്നും താരം വീഡിയോയിൽ പറയുന്നുണ്ടായിരുന്നു.
താരം പറഞ്ഞത് അശാസ്ത്രീയമാണെന്നും 14 മണിക്കൂർ മാത്രം വീടിനുള്ളിൽ കഴിഞ്ഞാൽ വൈറസിന്റെ സാമൂഹ്യവ്യാപനം തടയാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് വിഡിയോ ട്വിറ്റർ നീക്കം ചെയ്തത്. കമൽഹാസനും ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിരുന്നു.