ലഖ്‌നൗ: ബോളിവുഡ് ഗായിക കനിക കപൂർ കൊറോണ ബാധിതയാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടിനെതിരെ കുടുംബാംഗങ്ങൾ. മെഡിക്കൽ റിപ്പോർട്ടിൽ 41കാരിയായ കനികയുടെ പ്രായം 28 എന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. കനികയുടെ റിപ്പോർട്ട് മാത്രം എന്തുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചതെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതെന്നും അറിയണമെന്നും അവർ ആവശ്യപ്പെട്ടു.