കൊറോണ വൈറസ് ഭീതിയിലാണ് ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും. സാമൂഹ്യ അകലം പാലിക്കലും വ്യക്തി ശുചിത്വവുമാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യവിദഗ്ദ്ധർ നൽകുന്ന ഉപദേശം. ആളുകൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കൊറോണയെത്തുടർന്ന് ലോകത്തെ പ്രധാന കായികമത്സരങ്ങളടക്കം നിറുത്തിവച്ചിരിക്കുകയാണ്. ജപ്പാനിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിന്റെ നടത്തിപ്പും ആശങ്കയിലാണ്. ഈ പശ്ചാത്തലത്തിൽ ഒരു ഫ്ളാറ്റിൽ സാമൂഹ്യ അകലം പാലിച്ച് രണ്ടുപേർ പരസ്പരം ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പന്ത് താഴെ പോകാതെ ശ്രദ്ധയോടെ രണ്ടു ചെറുപ്പക്കാർ ടെന്നീസ് കളിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. എന്നാൽ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
സുശാന്ത നന്ദ ഐ.എഫ്.എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
Innovative Social Distancing😄😄 pic.twitter.com/pDFhZwl0uM