ഹേഗ്: കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളെ ഭീതിയിലാക്കി താണ്ഡവമാടുമ്പോൾ മതവും രാഷ്ട്രീയവും വരെ മാറിനിൽക്കുകയാണ്. നെതർലൻഡ്സിൽ നിന്നുളള ഈ റിപ്പോർട്ടും പറയുന്നത് അക്കാര്യം തന്നെയാണ്. കൊറോണക്കാലത്ത് രാഷ്ട്രീയം മാറ്റിവച്ച് മാതൃകയാവുകയാണ് നെതർലൻഡ് പ്രധാനമന്ത്രി മാർക് റുട്ടെ. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ പുതിയ ആരോഗ്യ മന്ത്രിയായി പ്രതിപക്ഷ എം.പിയെ നിയമിച്ചാണ് റുട്ടെ വ്യത്യസ്തനായത്.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ മുൻ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിൻസിന്റെ രാജിക്ക് പിന്നാലെയാണ് പുതിയ മന്ത്രിയുടെ നിയമനം. ലേബർ പാർട്ടിയുടെ മുൻ ആരോഗ്യ സെക്രട്ടറിയായിരുന്ന മാർട്ടിൻ വാൻ റിജിനെയാണ് അദ്ദേഹം ആരോഗ്യ മന്ത്രിയാക്കിയത്. മൂന്ന് മാസത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ സംരക്ഷണ രംഗത്ത് മാർട്ടിൻ വാൻ റിജിന് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ടെന്ന് മാർക് റുട്ടെ പറഞ്ഞു.
ആരോഗ്യ മേഖലയിൽ നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള മാർട്ടിൻ വാനെ ആരോഗ്യ മന്ത്രിയാക്കിയതിൽ പ്രധാനമന്ത്രി മാർക് റുട്ടെയെ ഡച്ച് രാഷ്ട്രീയത്തിലെ പ്രമുഖർ അഭിനന്ദിച്ചിട്ടുണ്ട്.
നെതർലൻഡ്സിൽ ഇതുവരെ 4000ത്തോളം പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 150 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്.
Martin van Rijn zal voor de duur van 3 maanden als tijdelijk minister voor Medische Zorg aantreden. Hij doet dit op verzoek van het kabinet en op persoonlijke titel. Hij heeft jarenlange ervaring in de zorg en kent @MinVWS goed.