corona

എറണാകുളം: പറവൂർ പെരുവാരത്ത് കൊറോണ ഐസൊലേഷനിലുള്ള രണ്ട് പേർ കൂടി മുങ്ങി. പെരുവാരത്ത് താമസിച്ചിരുന്ന ദമ്പതികളാണ് മുങ്ങിയത്. യു.കെയിൽ നിന്ന് വന്നതായിരുന്നു ഇവർ. 14 ദിവസത്തെ നിരീക്ഷണ കാലാവധി ഇവർ പൂർത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രവർത്തകർ പൊലീസിന് പരാതി നൽകി.

ഇന്നലെ പത്തനംതിട്ട മെഴുവേലിയിൽ അമേരിക്കയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ കടന്നു കളഞ്ഞിരുന്നു. കോവിഡ് നിരീക്ഷണത്തിലായിരുന്ന ഇവര്‍ വീടുപൂട്ടിപ്പോവുകയായിരുന്നു. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ സംസ്ഥാനം അതീവജാഗ്രത പുലർത്തുമ്പോളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ മുങ്ങിയത്.