plane

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് കോവിഡ് രോഗമെന്ന് സംശയിച്ച് വിമാനത്തിനുള്ളില്‍ നിന്നും പൈലറ്റ് പുറത്തേക്കെടുത്ത് ചാടി. പൂനയില്‍ നിന്നും ഡല്‍ഹിയിലെത്തിയ എയര്‍ ഏഷ്യ വിമാനത്തിലെ പൈലറ്റാണ് കോക്ക്പിറ്റ് വാതില്‍ വഴി പുറത്തേക്ക് ചാടിയത്.കഴിഞ്ഞ വെളളിയാഴ്ച്ചയാണ് സംഭവം. വിമാനം ലാന്‌റെ ചെയ്തതിന് പിന്നാലെയാണ് യാത്രക്കാര്‍ക്ക് കോവിഡ് രോഗമുണ്ടെന്ന് സംശയിച്ച് പൈലറ്റ് പ്രധാന വാതില്‍ വഴിയിറങ്ങാതെ കോക്ക്പിറ്റ് വാതില്‍ വഴി പുറത്തേക്ക് ചാടിയത്. കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും പിന്നിട് പരിശോധിച്ച് എങ്കിലും ഫലം നെഗറ്റീവായിരുന്നു. മാര്‍ച്ച് 20 ന് പൂനയില്‍ നിന്നും ഡല്‍ഹിയിലെത്തിയ യാത്രക്കാരെയാണ് പരിശോധിച്ചത്. സുരക്ഷയുടെ ഭാഗമായി മുഴുവന്‍ യാത്രക്കാരെയും എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതേൃക മാര്‍ഗത്തിലൂടെയാണ് പുറത്ത് എത്തിച്ചത്. അതേ സമയം യാത്രക്കാരിൽ ഒരാൾക്ക് കൊറോണ രോഗമുണ്ടെന്ന സംശയത്തിലാണ് മുഴുവൻ യാത്രക്കാരെയും പരിശോധിച്ചതെന്നും, യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം പൂർണമായും ശുദ്ധീകരിച്ചതായും എയർ ഏഷ്യ വക്താവ് പറഞ്ഞു.