up

ലഖ്നൗ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനെ മാനിച്ച് കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം വീടുകളിൽതന്നെയായിരുന്നു. ആരോഗ്യപ്രവർത്തകരോടും മറ്റുമുള്ള ആദരസൂചകമായി ജനങ്ങൾ വൈകിട്ട് അഞ്ചിന് വീടുകളിൽ നിന്ന് കയ്യടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പൊതുയിടങ്ങളിൽ ആൾക്കൂട്ടം കൂടിയിരിക്കരുതെന്ന നിർദേശം മറികടന്ന് ആൾക്കൂട്ടത്തിനൊപ്പുള്ള ഒരു പൊലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഉത്തർപ്രദേശിലെ പിലിഭീത് ജില്ലയിലെ അഭിഷേക് ദീക്ഷിതാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ 'ഇന്ത്യ മുഴുവൻ വീട്ടിലിരിക്കുമ്പോൾ കയ്യടിക്കാൻ ആളെക്കൂട്ടി പൊലീസുകാരൻ' എന്ന രീതിയിലാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. സംഭവം വിവാദമായതോടെ ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ.

'ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും കർഫ്യൂ ലംഘിക്കാൻ ശ്രമിച്ചിട്ടില്ല. ചില ആളുകൾ വീടുകളിൽ നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അതിനാൽ അവരോട് തിരിച്ചുപോകാൻ പറയേണ്ടിവന്നു. ബലപ്രയോഗം നടത്തുന്നത് ന്യായമല്ല. വീടുകളിൽ നിന്ന് ഇറങ്ങുന്നത് ഒഴിവാക്കാൻ നാട്ടുകരോട് പറയാനാണ് മാർച്ച് നടത്തിയത്'- പൊലീസ് വ്യക്തമാക്കി.

Hi @pilibhitpolice @Dmpilibhit , this photo is from your official tweet . Can you please explain why the police chief and DM totally disregarded safe - distance norms and led this procession at 5 pm during the #JantaCurfew ? .... pic.twitter.com/xyLrnoGNg5

— Alok Pandey (@alok_pandey) March 22, 2020

@pilibhitpolice खंडन-DM व SP द्वारा जुलूस नहीं निकाला गया। कुछ जनता चूकि बाहर आ गयी थी अतः भावनात्मक जुड़ाव के द्वारा वहाँ से हटाया गया। चूँकि बल प्रयोग व्यावहारिक नहीं था। मात्र एकतरफ़ा खबर से भ्रामक खबर चलायी गयी है। प्रमाण के रूप में मीडिया बाइट संलग्न है @Uppolice @dgpup pic.twitter.com/NMzVEhnk3A

— pilibhit police (@pilibhitpolice) March 22, 2020