death

ഇസ്‌ലാമാബാദ് : കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന പാകിസ്ഥാൻ ഡോക്ടർ മരിച്ചു. ഗിൽഗിറ്റ് ബാൾട്ടിസ്ഥാനിൽ നിരവധി കൊറോണ രോഗികളെ ചികിത്സിച്ച ഡോക്ടർ ഉസാമ റിയാസാണ് മരണപെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഡോക്ടർ ഉസാമ റിയാസിന്റെ മരണം സർക്കാർ പുറത്ത് വിട്ടതെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഡോക്ടർ ഉസാമ റിയാസിന്റെ മരണം കൊറോണ ബാധിച്ച് ഉണ്ടായതാണൊ എന്ന് വ്യക്ക്തമായിട്ടി്ല്ല.എന്നാൽ കൊറോണ വൈറസ് ബാധിച്ച നിരവധി പേരെ ഇയാൾ ചികിത്സിച്ചിരുന്നു.

കൊറോണയ്ക്ക് എതിരായ പോരാട്ടത്തിൽ വലിയ പങ്കാണ് റിയാസ് വാഹിച്ചതെന്നും പാകിസ്ഥാൻ ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ തന്നെ ഉസാമ റിയാസിനെ രാജ്യത്തിന്റെ ഹീറോ ആയി പ്രഖ്യപിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടു.നിലവിൽ 799 പേർക്കാണ് പാകിസ്ഥാനിൽ കൊറോണ സ്ഥാരീകരിച്ചത്. പാകിസ്ഥാൻ ഭരണ പ്രദേശമായ ഗിൽഗിറ്റ് ബാൾട്ടിസ്ഥാനിൽ 55 കേസും ഇതുവരെ റിപ്പാർട്ട് ചെയ്തിട്ടുണ്ട്.