കോഴിക്കോട്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പൊതുയിടങ്ങളിൽ കൂടുതലാളുകൾ കൂടിനിൽക്കരുതെന്ന അധികൃതരുടെ വിലക്ക് നിലനിൽക്കെ, വടകരയിൽ ബിവറേജ് കോർപ്പറേഷന് മുന്നിൽ കനത്ത ക്യൂ. ഇരുന്നൂറോളം പേരാണ് മദ്യം വാങ്ങാനായി ഒരുമിച്ചെത്തിയത്. വിലക്ക് ലംഘിച്ച് ക്യൂ നിന്ന ഉപഭോക്താക്കൾക്ക് നേരെ പൊലീസ് ലാത്തിവീശി.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയുന്നതിനായി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ബിവറേജ് ഷോപ്പിന് മുന്നിൽ അഞ്ചിലധികം പേർ കൂടിനിൽക്കരുതെന്ന് കളക്ടർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.