ബ്രിട്ടൻ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സഹായിക്കാനായി ബ്രിട്ടനില്‍ ഹൈക്കമ്മിഷന്‍ ഒഫ് ഇന്ത്യ പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണയെ തുടർന്ന് ഫ്ലൈറ്റ് കിട്ടാതെയും ഹോസ്റ്റല്‍ അടച്ചും, മറ്റെങ്ങും പോകാന്‍ സ്ഥലമില്ലാതെ ബ്രിട്ടനില്‍ അകപ്പെട്ടുപോയവര്‍ inf.london@mea.gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടേണ്ടതാണ്. മറ്റൊരു സഹായവും ലഭ്യമല്ലാത്തവര്‍ക്ക് അടുത്തുള്ള മലയാളികളുടെ സംഘടനകളുമായും ബന്ധപ്പെടാം.