beverege

തിരുവനന്തപുരം: കൊറോണയുണ്ടോയെന്ന സംശയത്തിൽ തിരുവനന്തപുരത്ത് മറ്റൊരു ബിവറേജസ് ജീവനക്കാരൻ കൂടി നിരീക്ഷണത്തിൽ. നഗരപരിധിക്കുള്ളിലെ ബിവറേജിലെ ഒരു ജീവനക്കാരനാണ് പനി ബാധിച്ചത്. ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

പനി ബാധിച്ചതിനെത്തുടർന്ന് തലസ്ഥാനത്തെ ബിവറേജസിലെ ഒരു ജീവനക്കാരിയെ നേരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊറോണ ബാധയാണെന്ന സംശയത്തെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സിയുവിലേക്ക് മാറ്റിയിരുന്നു. നിലവിൽ യുവതിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.

അതേസമയം, കൊറോണ വെറസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടച്ചിടാനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കാസർകോട് ജില്ലയൊഴികെയുള്ള സംസ്ഥാനത്തെ ബിവ്‌റേജസുകൾ അടയ്‌ക്കില്ലെങ്കിലും നിയന്ത്രണമേർപ്പെടുത്തും.