ഓ മൈ ഗോഡിൽ ഈ വാരം ഒരു ടൂട്ടോറിയൽ അദ്ധ്യാപികയ്ക് കിട്ടിയ കിടിലം പണിയുടെ കഥയാണ് പറയുന്നത്. ഒരു പെൺകുട്ടിയ്ക്ക് ക്ലാസിൽ വച്ച് അദ്ധ്യാപിക തല്ലി എന്ന കാരണം പറഞ്ഞ് ടൂട്ടോറിയൽ പ്രിൻസിപ്പലിന്റെ വീട്ടിൽ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തുന്നതാണ് രംഗം. തുടർന്ന് അദ്ധ്യാപികയെ വിളിച്ചു വരുത്തുന്നു. ശേഷം നടക്കുന്ന ചോദ്യം ചെയ്യലും ചെയ്ത കാര്യത്തിൽ അദ്ധ്യപിക ഉറച്ചു നിൽക്കുന്നതുമാണ് ഓ മൈ ഗോഡിൽ ത്രിൽ പകരുന്നത്.